top of page
Writer's pictureAjith Joseph

200 വര്‍ഷത്തെ ആയുസുള്ള ആകാശ വെള്ളരി


പേര് പോലെ തന്നെ ഏറെ വ്യത്യസ്തമാണ് ഈ ഫലവും. 200 വര്‍ഷത്തെ അയസുണ്ട് ആകാശവെള്ളരിക്ക്.


പച്ചക്കറിയായും ഔഷധസസ്യമായും ആകാശവെള്ളരിയെ ഒരേപോലെ ഉപയോഗിച്ച് വരുന്നു. ഒരിക്കല്‍ വേരുറച്ചാല്‍ തലമുറകളോളം നിലനിന്ന് വിളവ് തരുന്നൊരു അപൂര്‍വ്വ സസ്യമാണ് ആകാശവെള്ളരി. ജീവിതശൈലീ രോഗങ്ങളെ ചെറുക്കാനുത്തമമായ ഈ സസ്യം ആദ്യകാലങ്ങളില്‍ വീടുകളില്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇതിന്റെ വിപണന സാധ്യത മനസിലാക്കിയ ചില കര്‍ഷകര്‍ വ്യാവസായികാടിസ്ഥാനത്തില്‍ ആകാശവെള്ളരി കൃഷി ചെയ്യുന്നു.


ആകാശ വെള്ളരി ജ്യൂസ്

കാഴ്ചയില്‍ വെള്ളരിക്കയുമായി യാതൊരു സാമ്യവും ഈ വിളക്ക് ഇല്ല. മാത്രമല്ല കണ്ടാല്‍ കൂടുതല്‍ സാദൃശ്യം കുമ്പളത്തോടാണ്. പാഷന്‍ ഫ്രൂട്ടിന്റെ കുടുംബക്കാരനാണ് ഔഷധഗുണത്തിലും അഗ്രഗണ്യനായ ഈ വള്ളിവര്‍ഗ്ഗ വിള. പണ്ടുകാലം മുതലേ കേരളത്തിലെ വൈദ്യ കുടുംബങ്ങളില്‍ ആഞ്ഞിലി മരങ്ങളില്‍ പടര്‍ത്തി വളര്‍ത്തിയിരുന്നൊരു ഔഷധസസ്യം കൂടിയാണിത്. ഇതിന്റെ ഔഷധമൂല്യം തന്നെയാണ് ഈ സസ്യത്തെ വേറിട്ട് നിര്‍ത്തുന്നതും. പ്രോട്ടീന്‍, നാരുകള്‍, ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ് എന്നീ പോക്ഷകങ്ങളാല്‍ സമ്പുഷ്ടമായ ആകാശ വെള്ളരി പ്രമേഹം, രക്തസമ്മര്‍ദ്ദം, ആസ്ത്മ, ഉദരരോഗങ്ങള്‍ തുടങ്ങിയ ജീവിത ശൈലീരോഗങ്ങക്കെതിരെ മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ഔഷധം തന്നെയാണ്. ആകാശവെള്ളരി ബാഗിലോ ചെറിയ സ്ഥലത്തോ കൃഷി ചെയ്യാന്‍ വളരെ പ്രയാസമാണ്. കാരണം ഇതിനു പടരാന്‍ ധാരാളം സ്ഥലം വേണം. എന്നാൽ ഇപ്പോൾ കർഷകർ ചെറിയ രീതിയിലും അലങ്കാരത്തിനും കൃഷി ചെയ്യുന്നു.


ആകാശ വെള്ളരിയുടെ നടിൽ രീതിയറിയാൻ ഈ വിഡിയോ കാണുക.



രണ്ട് കിലോഗ്രാം വരെ തൂക്കം വയ്ക്കുന്ന ആകാശ വെള്ളരി കായ്കള്‍ ഇളം പ്രായത്തില്‍ പച്ചക്കറിയായിട്ടും മൂന്നു മാസ്സത്തോളമെടുത്ത് വിളഞ്ഞു പഴുത്തുകഴിഞ്ഞാല്‍ പഴമായും ഉപയോഗിക്കാം. കായ് പച്ചയ്ക്ക് സലാഡ് ആയും വിളഞ്ഞാല്‍ ജാം, ജെല്ലി, ഫ്രൂട്ട് സലാഡ്, ഐസ്‌ക്രീം എന്നിവയൊരുക്കാനും നന്ന്. തൊണ്ട് ചെത്തിക്കളയേണ്ടതില്ല. പഴുത്ത കായ്കള്‍ മുറിക്കുമ്പോള്‍ പുറത്ത് പപ്പായയിലേതു പോലെ കനത്തില്‍ മാംസളമായ കാമ്പും അകത്ത് പാഷന്‍ ഫ്രൂട്ടിലേതു പോലെ പള്‍പ്പും വിത്തുകളുമുണ്ടാകും.

എഴുത്ത് : ‎Aneesh N Raj

87 views0 comments

Comments


bottom of page