നിലം പറ്റിവളരുന്ന ഒരുതരം ഔഷധസസ്യമാണ് തഴുതാമ. തമിഴാമ ഏന്ന മറ്റൊരു നാമത്തിലും ഇവ അറിയപ്പെടുന്നു. ഇവ പ്രധാനമായും നാലുതരമുണ്ട് ഇവയെ തിരിച്ചറിയുന്നത് ഇവയില്‍ ഉണ്ടാകുന്ന പൂക്കളുടെ നിറം അനുസരിച്ചാണ് . വെള്ള, ചുവപ്പ്, നീല, ഇളം പച്ച എന്നീ നാല് നിറങ്ങളിലാണ്ഇവ കാണപ്പെടുന്നുണ്ട്. വെള്ളയും ചുവപ്പുമാണ് സാധാരണയായി ഏറ്റവും കുടുതല്‍ കാണപെടുന്നത്
തഴുതാമയുടെ ഇലയും ഇളം തണ്ടും ഔഷധത്തിനുപുറമേ ഭക്ഷ്യയോഗ്യവുമാണ്. തഴുതാമയിൽ ധാരാളം പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയിരിക്കുന്നു. പനി, ശരീരത്തിലുണ്ടാകുന്ന നീര്, പിത്തം, ഹൃദ്രോഗം, ചുമ എന്നീ അസുഖങ്ങൾക്കും തഴുതാമ നല്ലതാണ്.
തഴുതാമയുടെ എല്ലാ ഭാഗവും ഔഷധങ്ങളിൽ ഉപയോഗിക്കാമെങ്കിലും വേരാണ് കൂടുതൽ ഉപയോഗ്യമായ ഭാഗം. ഉറക്ക്മില്ലായ്മ, രക്തവാതം, നേത്രരോഗങ്ങൾ എന്നിവയ്‌ക്കും തഴുതാമക്കഷായം നല്ലതാണ്. എങ്കിലും തഴുതാമ കുടുതലായി അകത്തു ചെന്നാൽ ഛർദ്ദി ഉണ്ടാകുന്നതിന് കാരണമാകും.
മഴക്കാലമാണ് ഇതിന്റെ ഹരിതകാലം. നന്നായി മഴ ലഭിക്കുന്ന ലോകത്തിന്റെ എല്ലാഭാഗത്തും ഇത് നന്നായി വളര്‍ന്നുവരുന്നു. തഴുതാമ മഴക്കാലത്തിനുശേഷം ഉണങ്ങി നശിക്കുമെങ്കിലും അത് നിലത്ത് ഉപേക്ഷിക്കുന്ന വിത്തുകള്‍ പുതുമഴയോടെ മുളയ്ക്കും. നന്നായി പടര്‍ന്നുവളര്‍ന്നു അരമീറ്റര്‍ ഉയരംവെക്കുന്ന ചെടിയില്‍ നിറയെ പച്ചയും ഇളം പച്ചയും കലര്‍ന്ന ഇലകളുണ്ടാകും.
തഴുതാമയുടെ ഇല കൈയിലിട്ടുരച്ചു നോക്കിയാല്‍ നല്ല ഗന്ധവുമുണ്ടാകും. വിത്തുകള്‍ വളരെച്ചെറുതും തവിട്ടുകലര്‍ന്ന കറുപ്പു നിറവുമായിരിക്കും. ജൂണ്‍, ജൂലായ് മാസങ്ങളില്‍ മുളച്ചു പൊന്തുന്ന ഇവ നവംബര്‍ മാസത്തോടെ വിത്തായി ജനുവരി ഫിബ്രവരിയാകുമ്പോഴേക്കും നശിച്ചുപോവും. വള്ളികള്‍ പറിച്ചുമാറ്റി വെള്ളവും വളവും നല്‍കി സംരക്ഷിച്ചാല്‍ ഇവ എല്ലാക്കാലത്തും വളര്‍ത്തിയെടുക്കാം .
Comments