എഴുത്ത് : Midhu Mohan
മഴ കുറവുള്ള എല്ലാ കാലാവസ്ഥയിലും ചീര വളര്‍ത്താന്‍ സാധിക്കുമെങ്കിലും
നവംബർ മുതൽ മെയ്മാസം അവസാനം വരെയാണ് ചീര കൃഷിയ്ക്ക് ഏറ്റവും അനുയോജ്യമായ കാലം. സ്ഥലപരിമിധികൾ ഉള്ളവർക്കു വീട്ടിൽ തന്നെ ഗ്രോ ബാഗിൽ ചീര വളരെ നല്ല രീതിയിൽ കൃഷി ചെയ്തെടുക്കാം, നല്ലരിതിയില്‍ ചീര നട്ടു പരിപാലിച്ചാൽ നട്ടു 15 ദിവസം കൊണ്ട് വിളവെടുക്കാവുന്നതാണ്, ഒരു ഗ്രോ ബാഗിൽ 5 ഇൽ കൂടുതൽ തൈകൾ പാടില്ല, ഗ്രോ ബാഗ് നിറയ്കുമ്പോൾ ഉണക്ക ചാണകപ്പൊടി മേല്മണ്ണുമായി ചേർക്കണം എന്നിട്ട് തൈകൾ പറിച്ചു നടാം, നടുമ്പോൾ പച്ചയും ചുവപ്പും ഇടകലർത്തി നട്ടാൽ പുഴു ശല്യവും ഇലപ്പുള്ളി രോഗവും ഉണ്ടാവില്ല.
ചീര നട്ടു ആദ്യ ആഴ്ച മുതൽ പച്ച ചാണകം, കടലപ്പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക്, എന്നിവ പത്തു ദിവസം അടച്ചു വച്ചു സ്ലറി ആക്കി ശേഷം നേർപ്പിച്ചു ഓരോ ആഴ്ചയിലും ചുവട്ടിൽ ഒഴിച്ച് കൊടുക്കാ വുന്നതാണ്, ഗോമൂത്രം ലഭ്യമാണെങ്കിൽ 4 മടങ്ങായി നേർപ്പിച്ചു ഇലകളിൽ തളിച്ച് കൊടുകാം ഇലപ്പുള്ളി രോഗം , പുഴു ശല്യം എന്നിവ ഉണ്ടാവില്ല, എത്രയും വളങ്ങള്‍ നല്‍കുന്നത് വഴി നല്ല നിറവും ഇലകൾക്ക് നല്ല വലുപ്പവും വിരൽ വണ്ണത്തിൽ തണ്ടുള്ള ചീരകൾ ലഭിയ്ക്കും,
നട്ടു മുകളിൽ പറഞ്ഞ രീതിയിൽ പരിപാലിച്ചാൽ 15 ദിവസം കൊണ്ട് വിളവെടുക്കാൻ കഴിയും വിളവെടുത്ത ശേഷം വീണ്ടും തൈകൾ നട്ടു തുടരാം.. ഓരോ വിളവെടുക്കുന്ന സമയത്തിലും പകരം തൈകൾ നടുവാന് തയ്യാറാക്കി നിർത്തണം, ഇപ്രകാരം തുടർച്ചയായി അഞ്ചു മാസത്തോളം മുടങ്ങാതെ ചീര കിട്ടും.ഏറ്റവും ചുരുങ്ങിയ നാളുകളിൽ വിളവെടുക്കാൻ കഴിയുന്ന ഏറ്റവും മികച്ച ഇലക്കറിയാണ് ചീര, അല്പം സമയം കണ്ടെത്തിയാൽ വളരെ എളുപ്പം വിഷാംശമില്ലാത്ത നല്ലൊരു ഭക്ഷണം നമ്മുടെ കുട്ടികൾക്ക് കൊടുകാം.
NB: ഒരു കാരണവശാലും ചീരയ്ക്കു ചാരമോ പൊട്ടാഷ് കൂടിയ വളങ്ങളോ നൽകരുത് പെട്ടെന്ന് പൂവിട്ടുപോകും
Comments