ക്രിസ്മസ് ട്രീയും , നക്ഷത്രവും ,പുൽക്കൂടുമൊരുക്കി വീണ്ടുമൊരു ക്രിസ്മസ് കാലംകൂടെ വരവായി. നന്മയുടെയും ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും ഒരു പൊൻപുലരിയെ വരവേൽക്കാൻ നാമെല്ലാവരും തയ്യാറടുക്കുകയാണ് . ഈ ക്രിസ്മസിനെ വരവേൽക്കാൻ ഞങ്ങളും ഒരുങ്ങുകയായി. എന്തും ക്യാഷ്‌കൊടുത്തു വാങ്ങാൻ സാധിക്കുന്ന ഇന്നത്തെ ഈ ലോകത്തു എന്നത്തേയും പോലെത്തന്നെ സ്വന്തമായിയാണ് ഈ വട്ടവും ഞങ്ങൾ പുൽക്കൂടൊരുക്കുന്നതു. ഈ വിഡിയോയിൽ ഞങ്ങൾ പുൽക്കൂടൊരുക്കാൻ ആവശ്യമായ പുല്ല് ശേഖരിക്കാൻ അടുത്തുള്ള രാക്ഷസൻ പാറയിൽ കയറിയപ്പോൾ എടുത്ത കുറച്ചു വിഷ്വല്സാണ് ഞങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നത്.
മലകളാൽ ചുറ്റപ്പെട്ട പത്തനാപുരത്താണ് മുക്കുപാറയുടെയും രാക്ഷസൻ പാറയുടെയും കിടപ്പ്. വളരെ വർഷങ്ങൾക്കുമുൻപ് ഈ പ്രദേശത്തു ഒരു ഭീമാകാരനായ രാക്ഷസന്റെ ശല്യം രൂക്ഷമാകുകയും ആ രാക്ഷസനെ മുനിമാർ ചേർന്ന് ഈ വലിയ പാറയിൽ ബന്ധിച്ചു എന്നാണ് ഐദിഹ്യം. ഈ രാക്ഷസനെ ബന്ധിച്ച മലയെ പിന്നീട് രാക്ഷസൻ പാറയെന്നു അറിയപ്പെടാൻ തുടങ്ങി . രാക്ഷൻ പാറയുടെ പകുതിയിലായി മൂക്ക് പാറയെന്ന ഒരു ഇടമുണ്ട് ഇവിടെ മനുഷ്യന്റെ മുക്കുപോലെ നമുക്ക് ഒരു ദ്യാരത്തിലൂടെ മറ്റൊരു ദ്യാരത്തിളുടെ ഇറങ്ങിവരാൻ നമുക്ക് സാധിക്കും ഈ മുക്കുപാറയെ രാക്ഷസന്റെ മുക്കായിട്ടാണ് എവിടുള്ളവർ പറയുന്നത്. വളരെ പ്രകൃതി മനോഹരവും കാണികളുടെ കണ്ണിനു ആനന്ദവും പകരുന്ന ഒരിടം തന്നെയാണ് രാക്ഷസൻ പാറയും മുക്കുപാറയും . കാട്ടു പന്നിയുടെ ശല്യമുള്ളതിനാൽ സന്ധ്യാസമയത്തുള്ള മലകയറ്റം ഒഴിവാക്കുന്നതാകും നല്ലത് .
Comentários