ഏതൊരാള്‍ക്കും വളരെ പെട്ടന്ന് തന്നെ കൃഷി ചെയ്യാന്‍ സാധിക്കുന്ന ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക. ഏതു സമയത്തും ഇവ കൃഷി ചെയ്യാമെന്നതാണ് വേണ്ട കൃഷിയില്‍ ആളുകള്‍ കുടുതല്‍ താല്‍പര്യം കാണിക്കുന്നതിന് ഒരു കാരണം. അടുത്ത സമയത്തായി കുടുതല്‍ കര്‍ഷകര്‍ പരിഷിക്കുന്നതും വളര്‍ത്താന്‍ ആഗ്രഹിക്കുന്നതും അതുപോലെ വളരെ ജനകിയമായതുമായ ഒരു വേണ്ടയിനമാണ് ആനകൊമ്പന്‍. പേരുപോലെ തന്നെ വളഞ്ഞു അനകൊമ്പിനോട് സാദര്‍ശ്യമുള്ള നല്ല വലിപ്പവും നിളവും വയ്ക്കുന്നതിനാലാണ് ഇവയിക്ക് ആനകൊമ്പന്‍ എന്ന പേരുവന്നത്.
മറ്റു വെണ്ട ചെടികളെക്കാട്ടിലും ഉയരം വെയിക്കുന്നവയാണ് ആനകൊമ്പന്‍ വെണ്ടയുടെ ചെടികള്‍. ഇങ്ങനെ നല്ലരിതിയില്‍ വളര്‍ന്നു പന്തലിക്കുന്ന ഇത്തരം ചെടികളില്‍ അത്യാവശം നല്ല രിതിയിലുള്ള വിളവ് നമുക്ക് ലഭിക്കും.
വിത്തുകള്‍ മുളപ്പിച്ചാണ് അനകൊമ്പന്‍ തൈകള്‍ തയാറാക്കുന്നത്. തലേദിവസം വെള്ളത്തില്‍ കുതിര്‍ക്കാന്‍ ഇടുന്ന വിത്തുകള്‍ പാകി കിളിപ്പിച്ചോ അല്ലങ്കില്‍ തയാറാക്കിയിരിക്കുന്ന തടത്തിലേക്കോ അല്ലങ്കില്‍ ഗ്രോ ബാഗിലെക്കോ നമുക്ക് നടാവുന്നതാണ്. ഇങ്ങടെ നടുന്ന വിത്തുകളെല്ലാം തന്നെ ഒരു ആഴ്ച്ചകൊണ്ട് കിളുര്‍ക്കുകയും ചെയ്യും. പാകി കിളിപ്പിക്കുന്ന തൈകള്‍ രണ്ടില പ്രായം കഴിയുമ്പോള്‍ തയാറാക്കിയ സ്ഥലത്തേക്ക് ഇവയെ പറിച്ചു നടാവുന്നതാണ്.
വെണ്ട തൈകള്‍ പറിച്ചു നടുന്നതിനെക്കുറിച്ച് കുടുതലായി അറിയാന്‍ ഈ വീഡിയോ കാണുക.
അടിവളമായി ഏതെങ്കിലും ജൈവ വളങ്ങള്‍ നല്‍കിക്കൊണ്ടോ നല്‍കാതെയോ നമുക്ക് തൈകള്‍ നടാന്‍ സാധിക്കും. അതിനു ശേഷം രണ്ടു ആഴ്ച്ച കുടുമ്പോളും ചെടിയുടെ വളര്‍ച്ച അനുസരിച്ചും ദ്രാവക രൂപത്തിലുള്ള വളങ്ങള്‍ നല്‍കാവുന്നതാണ്. കടലപ്പിണ്ണ്ക്ക് പുളിപ്പിച്ചത് , പച്ച ചാണകതെളി , പച്ച ചാണകവും കടലപ്പിണ്ണ്ക്ക് എന്നിവ പുളിപ്പിച്ചത് ഇവയൊക്കെ വെണ്ടക്കൃഷിക്ക് ഏറ്റവും അനുയോഗ്യമായ വളങ്ങളാണ്.
വെണ്ട കൃഷിയെ ബാധിക്കുന്ന പ്രധാന കിടമാണ് ഇലചുരുട്ടിപ്പുഴു
ഇലചുരുട്ടി പുഴുവിനെക്കുറിച്ച് കുടുതലായി അറിയാന്‍ ഈ വീഡിയോ കാണുക.
ഇലചുരുട്ടിപ്പുഴുവിന്‍റെ ശല്യം കാണുമ്പോള്‍ തന്നെ പുഴുക്കളെ നശിപ്പിച്ചതിനു ശേഷം വേപ്പെണ്ണ 5ML ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ചെടി നന്നായി സ്പ്രേ ചെയ്തു കൊടുത്താല്‍ മതിയാകും.
Comments