top of page

തേൻ മായമുള്ളതാണന്നു മനസിലാക്കുന്നത് എങ്ങനെ?

Writer's picture: Ajith JosephAjith Joseph

എഴുത്ത്: Aby John


പലരും തേനിന്റെ ഗുണനിലവാരം അളക്കുന്നത് തേൻ വെള്ളത്തിൽ ഒഴിച്ചോ, ന്യൂസ്‌ പേപ്പറിൽ ഇറ്റിച്ചു നോക്കിയോ, തുണിയിൽ മുക്കി കത്തിച്ചോ ഒക്കെ ആണ്. കാരണം

മാർക്കറ്റിൽ ലഭിക്കുന്ന തേൻ നല്ല കട്ടിയുള്ള തേനാണ്. അത് ഈ പരീക്ഷണങ്ങളിൽ വിജയിക്കുകയും ചെയ്യും. എന്നാൽ ഒരു കർഷകനെ സംബന്ധിച്ചിടത്തോളം അവൻ ഉല്പാദിപ്പിക്കുന്ന തേൻ കേരളത്തിൽ പൊതുവെ 22% മുതൽ 26% വരെ ജലാംശം ഉള്ള തേനാണ്. അത് മുൻപറഞ്ഞ പരീക്ഷണങ്ങളിൽ വിജയിക്കണം എന്നില്ല. കാരണം അതിൽ ജലാംശം കൂടുതൽ ഉണ്ടന്നുള്ളത് തന്നെ ആ തേൻ വെള്ളത്തിൽ ഒഴിച്ചാൽ ചിതറി പോകുന്നു. ന്യൂസ്‌പേപ്പറിൽ ഇറ്റിച്ചാൽ കുറച്ച് താമസിച്ചെങ്കിലും അടിഭാഗം നനവ് പിടിക്കുന്നു. കോട്ടൺ തുണിയിൽ മുക്കി കത്തിച്ചാൽ തേനിലുള്ള ജലാംശം തുണി വലിച്ചെടുത്തു ചെറുതായി പൊട്ടലും ചീറ്റലും ഒക്കെ കേൾക്കുന്നു. കുറച്ചുകൂടി മുന്നോട്ടു ചിന്തിച്ചാൽ തേനിലെ ജലാംശം അളക്കാൻ Refractometer ഉപയോഗിക്കാം. എന്റെ അഭിപ്രായത്തിൽ അതൊക്കെയും തേനിലെ ജലാംശം കൂടുതൽ ആണോ കുറവാണോ എന്ന് അറിയാനേ കഴിയൂ. തേൻ ജനുവിൻ ആണോ എന്നറിയാൻ lab ടെസ്റ്റ്‌ തന്നെ നടത്തണം. എങ്കിൽ മാത്രമേ തേനിലുള്ള ഘടകങ്ങൾ ആയ ഗ്ലൂക്കോസ്, ഫ്രാക്റ്റോസ് ഇന്റെ അനുപാതം, (34%,39%,) സുക്രോസ് 5 % ത്തിൽ താഴെ, ധാതുക്കൾ, പ്രോട്ടീൻ, ഇരുമ്പ്, ജീവകങ്ങൾ, അമീനോആസിഡ്, അമ്ലങ്ങൾ ഇവയുടെ ഒക്കെ അനുപാതം കറക്റ്റ് ആണോ എന്ന് അറിയാൻ സാധിക്കൂ.



9 views0 comments

Comments


Follow

  • Youtube
  • Instagram
  • Facebook

©2024 BY GLORY FARM HOUSE.

bottom of page