top of page

നമ്മളറിയാതെ കണിക്കൊന്നയുടെ ആരോഗ്യ ഗുണങ്ങൾ

Writer's picture: Ajith JosephAjith Joseph


ഏപ്രിൽ മാസത്തിൽ നാടിനെ സ്വർണ്ണനിറം ആക്കുന്ന ചെറു മരമാണ് കണിക്കൊന്ന.മനോഹരമായ മഞ്ഞപ്പൂങ്കുലകളും കാപ്പിക്കുരുവിന്റെ നിറത്തിലുള്ള നീളൻ കായകളും ഇലപൊഴിഞ്ഞ ശേഷം തളിർത്തു വരുന്ന കുരുന്നിലകളിൽ മുട്ടയിടാൻ എത്തുന്ന മഞ്ഞപ്പാപ്പാത്തികളും കൂടി ഒരു ഋതുവിനെ തന്നെ കണിക്കൊന്ന അടയാളപ്പെടുത്തുന്നു.

ഇന്ത്യയിലുടനീളം കാണപ്പെടുന്ന caesalpineae കുടുംബത്തിൽപെട്ട. ഇതിന്റെ ശാസ്ത്രീയനാമംCassia fistula എന്നാണ്. സിദ്ധവൈദ്യത്തിൽ കൊന്നൈ, സരക്കൊന്നൈ, പെരുംകൊന്നൈ എന്നിങ്ങനെ അറിയപ്പെടുന്ന ഇതിന്റെ

ഇലകളും പൂക്കളും വിത്തുകളും തൊലിയും വളരെ ഉപയോഗം ഉള്ളതാണ്.

കണിക്കൊന്നയുടെ കുരുന്നില പിഴിഞ്ഞെടുത്ത ചാറ് അല്പം ശർക്കര ചേർത്ത് കഴിക്കുന്നത് ഉദരത്തിലെ കൃമികളെ നശിപ്പിക്കാൻ ഉത്തമമാണ്. ഇലകൾ പുറമേ അരച്ചുപുരട്ടുന്നത് തേമൽ പലതരം പടർതാമരകൾ (പടരുന്ന ഫംഗൽ ഇൻഫെക്ഷൻ), കരപ്പൻ (എക്സിമ ),വെള്ളപ്പാണ്ട് തുടങ്ങിയവയിൽ ഫലം തരും.

കൊന്നപ്പൂ അരച്ചത് പാലിൽ കലക്കി കുടിക്കുന്നത് വെള്ളപോക്ക് മഞ്ഞപ്പിത്തം തുടങ്ങിയ അസുഖങ്ങളിലും ചില ഉദരരോഗങ്ങളിലും നല്ലതാണ്. കൊന്നപ്പൂവ് അരച്ചത് ഒരു ടീസ്പൂൺ ഒരു ഗ്ലാസ് മോരിൽ കലർത്തി കഴിക്കുന്നു കഴിച്ചാൽ കഴിക്കുന്നത് മലബന്ധം, വയറ്റിലെ പുണ്ണുകൾ,മൂലക്കുരു, കരൾവീക്കം മുതലായവയ്ക്കും ശരീരത്തിന്റെ അധിക ഉഷ്ണത്തെ കുറയ്ക്കുന്നതിനും നല്ലതാണ്. കൊന്നപ്പൂ പാലിൽ കാച്ചി കുടിക്കുന്നത് ഉടൽ ബലം കൂട്ടും . ഇത് തേനിൽ കുതിർത്തു വച്ച് സൂക്ഷിക്കാം (കൊന്നപ്പൂ തേനൂറൽ). ഇത് ശോധന സുഗമമാക്കും.

കണിക്കൊന്നയുടെ വിത്തിനെ ചുറ്റിയിരിക്കുന്ന പുളിരസമുള്ള പഴഭാഗം മേൽപ്പറഞ്ഞ അസുഖങ്ങളിൽ നല്ലതാണ്. ഇത് വെള്ളത്തിൽ കുതിർത്തു പിഴിഞ്ഞെടുത്ത അരിച്ചു ഒന്ന് രണ്ട് ടീസ്പൂൺ കഴിക്കാം. ശരീരത്തിലെ അമിതമായ കൊളസ്ട്രോളിനും നല്ലത്.

പല മരുന്നുകളിലും കൊന്നപ്പുളി ചേരുന്നുണ്ട്.

കണിക്കൊന്നയുടെ തോല് ആവട്ടെ സാധാരണ വട്ടചൊറി മുതൽ കുഷ്ഠം വരെയുള്ള ത്വക്ക് രോഗങ്ങളിലും പ്രാണി വിഷങ്ങൾ,പനി, പ്രമേഹം,തൃദോഷങ്ങളെ ബാധിക്കുന്ന അസുഖങ്ങൾ ക്ക് വരെയും അകത്തും പുറത്തും ഉപയോഗിക്കുന്നതാണ്. പ്രമേഹ ത്തോടനുബന്ധിച്ച് വരുന്ന,ഉണങ്ങാൻ പ്രയാസമുള്ള വ്രണചികിത്സയിൽ അതിന് പകരം വയ്ക്കാൻ ആളില്ല തന്നെ.

കൊന്നപ്പൂ വച്ചുണ്ടാക്കുന്ന ചട്നിയും കറികളും ഭക്ഷ്യയോഗ്യമാണ്.

പൂത്തുനിൽക്കുന്ന കൊന്ന മരത്തിന്റെ കാഴ്ചയും ഗന്ധവും മനസ്സിന്റെ കോപവും ,താപവും , അനാവശ്യമായ വേഗവും കുറച്ച് പെട്ടെന്നുള്ള വിപത്തുകളെ ഒഴിവാക്കുന്നവയത്രേ... കണിക്കൊന്ന പൂത്തു നിൽക്കുന്ന വഴികൾ തേടി ആളുകൾ നമ്മുടെ നാട്ടിലേക്കും വരട്ടെ.


കടപ്പാട് : Dr Sreekala. M. P.

22 views0 comments

Comentarios


bottom of page