
ഈ കഴിഞ്ഞ വർഷം മുതൽ നാമോരോരുത്തരും തുടർച്ചയായി ഇപ്പോൾ കേൾക്കുന്ന കുറച്ചു വാക്കുകളാണ് റെഡ് അലർട്ട്, ഓറഞ്ച് അലർട്ട് കൂടാതെ യെല്ലോ അലർട്ട്. എന്താണ് ഈ റെഡ് , ഓറഞ്ച് , യെല്ലോ അലർട്ടുകൾ ??
യെലോ , ഓറഞ്ച് , റെഡ് എന്നിങ്ങനെയാണ് അറിയിപ്പുകൾ നൽകുന്നതിനുള്ള മുൻഗണന.ഇതിൽ റെഡ് അലർട്ട് ആണ് കുട്ടത്തിൽ ഏറ്റവും പ്രധാനമുള്ളത്

യെലോ അലർട്ട്
മഴ ശക്തി പ്രാപിച്ചു വരുമ്പോൾ തന്നെ നൽകുന്ന ജാഗ്രതാ നിർദേശമാണ് യെല്ലോ അലർട്ട്. 64.4 മുതൽ 124.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമ്പോഴാണ് സാധാരണയായി യെല്ലോ അലർട്ട് പ്രഖ്യാപിക്കുക. യെല്ലോ അലർട്ട് പ്രഖ്യാപിച്ചു കഴിഞ്ഞാൽ അത്ര പേടിക്കേണ്ട അല്ലങ്കിൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. എന്നാൽ ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ മലയോര പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നു ഈ യെല്ലോ അലർട്ട് നൽകുന്നതിനോടൊപ്പമുള്ള നിർദേശത്തിൽ വ്യക്തമാക്കുന്നു
ഓറഞ്ച് അലർട്ട്
യെല്ലോ അലർട്ടിനെ കാട്ടിലും കുറച്ചൂടെ ജാഗ്രത പാലിക്കേണ്ട അറിയിപ്പാണ് ഓറഞ്ച് അലർട്ട് നൽകുന്നത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്ന മേഖലകളിൽ ജനങ്ങൾ പൂർണ ജാഗ്രത പാലിക്കണമെന്ന് കർശന നിർദേശമുണ്ട്. 124.5 മുതൽ 244.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമ്പോഴാണ് പൊതുവേ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്. ഇങ്ങനെ ഓറഞ്ച് അലർട്ട് പ്രഖാപിക്കുന്ന ഈ മേഖലകളിൽ മണ്ണിടിച്ചിലിനും ഉരുൾപ്പൊട്ടലിനും സാധ്യതയുള്ളതിനാൽ വഴിയോരങ്ങളിലെ ജലാശയങ്ങളിൽ ഇറങ്ങാനോ കുളിക്കാനോ പാടില്ല. ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ കഴിവതും മലയോരമേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ഈ ഓറഞ്ച് അലർട്ട് നൽകുന്നതിനോടൊപ്പമുള്ള നിർദേശത്തിൽ വ്യക്തമാക്കുന്നു.
റെഡ് അലർട്ട്
കുട്ടത്തിൽ ഏറ്റവും ജാഗ്രത പാലിക്കേണ്ട അറിയിപ്പാണ് റെഡ് അലർട്ട് നൽകുന്നത്. റെഡ് അലർട്ട് പ്രഖ്യാപിക്കുന്ന മേഖലകളിൽ 24 മണിക്കൂർ തുറന്ന് പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ഉണ്ടാകും. 244.4 മില്ലിമീറ്ററിന് മുകളിൽ മഴ ലഭിക്കുന്ന മേഖലകളിലാണ് റെഡ് അലർട്ട് പൊതുവേ പ്രഖ്യാപിക്കുന്നത്. ജനങ്ങൾ പരിഭ്രാന്തരാകാതെ വീടുകൾക്കുള്ളിൽ തന്നെ കഴിയുക. മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ ഇടയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതർ നൽകുന്ന നിർദേശങ്ങൾ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണം.
വിവരങ്ങൾക്ക് കടപ്പാട് : മാതൃഭൂമി
Comments