എഴുത്ത് : Ramla Sidhik
വടക്കേ ഇന്ത്യക്കാരുടെ ഇഷ്ട വിഭവമായ പാലക് ചീര കേരളത്തിന്റെ കാലാവസ്ഥയ്ക്കു യോജിക്കുന്നതാണ്. പോഷകസമ്പന്നമായ ഇലക്കറി വിളയാണ് പാലക്ക് അഥവാ ഇന്ത്യൻ സ്‌പിനാച്ച്. താരതമ്യേന തണുത്ത കാലാവസ്‌ഥയിൽ വളരുന്ന ശീതകാല പച്ചക്കറിവിളയാണ് പാലക്ക്. ഉത്തരേന്ത്യക്കാരുടെ ഭക്ഷണത്തിലെ ഒഴിവാക്കാൻ പറ്റാത്ത ഘടകമാണ് ഈ ഇലക്കറി. ഇളംതണ്ടുകൾക്കും മൃദുവായ പച്ചയിലകൾക്കും വേണ്ടിയാണ് പാലക്കിന്റെ കൃഷി. മാംസളവും ഹരിതാഭവുമായ ഇലകൾ സലാഡുകളിൽ പച്ചയായി ചേർത്തോ വേവിച്ചു പാചകം ചെയ്‌തോ ഭക്ഷിക്കാം. പനീർ, ഉരുളകിഴങ്ങ്, കോളിഫ്‌ളർ, കോഴിയിറച്ചി, തുടങ്ങിയവകൊണ്ടുണ്ടാക്കുന്ന ഭക്ഷണവിഭവങ്ങളിൽ രുചി കൂട്ടുന്ന ചേരുവയായും പാലക്ക് ഉപയോഗിക്കാം ഏറ്റവും പോഷകസമ്പന്നമായ ഇലക്കറി വിളകളുടെ മുൻനിരയിലാണ് പാലക്കിന്റെ സ്‌ഥാനം. ശരീരഭാരം കുറക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും സഹായിക്കും.വിറ്റാമിന്‍ എ, സി എന്നിവയുടെ കലവറയാണ് ഈ ചീര.
നടീൽ രീതി
*************
മഴ മാറി നില്‍ക്കുന്ന സമയത്താണ് പാലക് ചീര നടാന്‍ അനുയോജ്യം. സപ്റ്റംബര്‍- ഒക്‌റ്റോബര്‍ മാസങ്ങളില്‍ കൃഷി തുടങ്ങാം
നേരിട്ടു വിത്തു പാകിയാണ് മുളപ്പിക്കേണ്ടത്.
4- മണിക്കൂറെങ്കിലും വെള്ളത്തില്‍
കുതിർത്താല്‍ 4-5 ദിവസങ്ങള്‍ കൊണ്ട് വിത്ത്
മുളച്ച് വരാന്‍ സഹായിക്കും. മുളച്ച് 15-20
ദിവസത്തിന് ശേഷം കോഴിവളമോ,
ചാണകമോ, കമ്പോസ്‌റ്റോ, മേല്‍വളമായി
നല്‍കുന്നത് ചെടിയുടെ വളര്‍ച്ചക്ക് നല്ലതാണ്.
സെപ്‌റ്റംബർ മുതൽ മാർച്ചു വരെ
മാസങ്ങളിൽ നാട്ടിലെ അടുക്കളതോട്ടങ്ങളിലും മട്ടുപാവുകളിലും വീട്ടുവളപ്പുകളിലെ ഗ്രോബാഗുകളിലുമെല്ലാം പാലക്കു വളർത്തിയെടുക്കാം. ചീരയെക്കാളും എളുപ്പത്തിൽ കൃഷിചെയ്യാവുന്ന ഇലക്കറിയാണ് പാലക്ക്.വിത്തു പാകി മുളപ്പിച്ചാണ് പാലക്ക് കൃഷി ചെയ്യുന്നത്. ട്രേകളിലോ പ്ലാസ്‌റ്റിക് ചട്ടികളിലോ ഗ്രോബാഗുകളിലോ വളർത്താം. ആഴത്തിൽ പോകാനും വേരുകളുള്ളതിനാൽ എവിടെയും ഇത് ആയാസഹരിതമായി വളർത്താം. ഭാഗികമായ തണലിലോ നല്ല സൂര്യപ്രകാശത്തിലോ കൃഷി ചെയ്യാം.
പാലക് കൊണ്ടുള്ള ഒരു വിഭവം. **----********---*******----*****--** ദാൽ പാലക്ക്
ആവശ്യമുള്ള സാധനങ്ങൾ:
പാലക്ക് ചീര ചെറുതായി അരിഞ്ഞത് : 2കപ്പ്, പരിപ്പ് :- 1കപ്പ് സവാള :- ചെറുതായി അരിഞ്ഞത് :- 1 ഇഞ്ചി ചെറുതായി അരിഞ്ഞത് :-2 സ്പൂൺ
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് :-1 സ്പൂൺ
മഞ്ഞൾ പൊടി - 1/2 ടീ സ്പൂൺ
ഗരം മസാല പൊടി - 1/2 ടീ സ്പൂൺ പച്ചമുളക് - 4 എണ്ണം ജീരകം ചതച്ചത് - 1 ടീ സ്പൂൺ
എണ്ണ - 2 ടീ സ്പൂൺ ഉപ്പ് - ആവശ്യത്തിന്
പരിപ്പ് ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് നന്നായി വേവിക്കുക (പ്രഷർ കുക്കറായാൽ നല്ലത് ) . ഇത് നന്നായി ഉടയ്ക്കുക .എണ്ണ ചൂടാക്കി പൊടികൾ ചെറുതായി മൂപ്പിക്കുക. ഇതിൽ പാലക്കും ഉപ്പും പച്ചമുളകും ചേർത്ത് നന്നായി ഇളക്കി അഞ്ചു മിനുട്ട് മൂടി വച്ചു വേവിക്കുക. ഇനി ഉടച്ചു വച്ച പരിപ്പ് ചേർത്തിളക്കി അടുപ്പിൽ നിന്നും വാങ്ങി ചപ്പാത്തിയുടെ കൂടെ കഴിക്കാം.
Yorumlar