top of page

നാടൻ പെറ്റുണിയ ചെടികൾ ഇനി ആർക്കും വളർത്താം

Writer's picture: Ajith JosephAjith Joseph

കടപ്പാട് : Sunitha G Mohan



വിത്ത് മുളപ്പിച്ചുo ഇളം തണ്ടുകൾ ഒടിച്ചു കുത്തിയും പെറ്റുണിയ പുതിയ ചെടികൾ ഉണ്ടാക്കാം. വിത്തുകൾ വളരെ ചെറിയ മണൽ തരികൾ പോലുള്ളവയാണ് പാകിയാൽ 6 ദിവസം മുതൽ കിളിർക്കും കിളിർത്താലും ഇവ നേരിടുന്ന പ്രധാന പ്രശ്നം മുളച്ച ചെടികൾ ചെരിഞ്ഞു വീണു അഴുകി പോവുന്നത് ആണു(തണ്ട് വളരെ നേർത്തത് ആണു ). വിത്തുകൾ പാകുമ്പോൾ ചെറിയ പാത്രത്തിൽ കൂട്ടമായി പാകിയാൽ ഒരു പരിധി വരെ ഈ പ്രശ്നം ഒഴിവാക്കാം.2 മാസം കൊണ്ട് മാറ്റി നടാൻ പാകo ആവും.


ഇനി കമ്പുകൾ ആണു നടുന്നതെങ്കിൽ പുതുതായി വരുന്ന കിളിർപ്പുകൾ ആണു നടാൻ നല്ലത്. വെള്ളം കെട്ടി നിൽക്കാത്ത നീർവാർച്ച ഉള്ള potting mix ൽ ഇളം തണ്ടുകൾ നടാം (മണൽ,ചാണകപ്പൊടി,cocopeat (2:1:1) ആണു ഞാൻ ഉപയോഗിക്കുന്ന potting mix ) . വെള്ളo കൂടുകയോ മറ്റോ ചെയ്താൽ ചെടി വേഗം തന്നെ അഴുകി പോവും അതുകൊണ്ട് മണ്ണ് ഉണങ്ങി തുടങ്ങി എന്നു തോന്നുമ്പോൾ മാത്രം അൽപ്പം വെള്ളം തളിച്ച് കൊടുക്കുക.


നാടൻ പെറ്റുണിയ ചെടികൾ തണ്ടുകൾ നടുന്ന രീതി വിഡിയോ കാണാം



ഒരുപാട് സൂര്യപ്രകാശം ആവശ്യം ഇല്ലാത്ത ഇവ നിഴലിൽ നന്നായി വളർന്നു പൂവിടും. നേരിട്ടുള്ള സൂര്യ പ്രകാശം അടിച്ചാൽ ഇല പഴുക്കുകയും പൂവിന്റെ തിളക്കം കുറഞ്ഞു നരച്ചു പോവുന്നതയും കാണാം. മറ്റുള്ള ചെടികൾക്ക് ഇടുന്നത് പോലെ നേരിട്ടുള്ള വളപ്രയോഗം ചിലപ്പോൾ ചെടികൾ നശിക്കാൻ കാരണമാവും. എല്ലുപൊടി,npk,slerry തുടങ്ങിയവ വെള്ളത്തിൽ വളരെ നേർപ്പിച്ചു മാത്രം ഉപയോഗിക്കുക. ചാണക പൊടി കുറേശ്ശേ കൊടുക്കാം . ഏതു വളം ആയാലും വേരിൽ മുട്ടാതെ വേണം ഇടാൻ. Mനല്ല വളർച്ചയെത്തിയ ആരോഗ്യമുള്ള ചെടികൾ പോലും ചെറിയ ഒരു അശ്രദ്ധ കൊണ്ട് തന്നെ പെട്ടന്ന് നശിക്കും.


3 inch നീളം വയ്ക്കുമ്പോൾ ചെടികളുടെ തലപ്പ്‌ നുള്ളി കൊടുക്കുന്നത് ശാഖകൾ ധാരാളം വരുവാനും ചെടി നിറയെ പൂക്കാനും സഹായിക്കും.

1 മീറ്റർ വരെ നീളത്തിൽ വളരുന്ന ഇവരുടെ നേർത്ത കമ്പുകൾ ആണു അതുകൊണ്ട് നിലത്തു ചട്ടികളിൽ താങ്ങു കൊടുത്ത് വളർത്തുകയോ ഹാങ്ങിങ് ആയി വളർത്തുകയോ ചെയാം.


NOTE: എല്ലാ പെറ്റുണിയ ചെടികളിലും വിത്തുകൾ കാണാറില്ല.


64 views0 comments

Comments


Follow

  • Youtube
  • Instagram
  • Facebook

©2024 BY GLORY FARM HOUSE.

bottom of page