നമ്മുടെ ചുറ്റും കളയായും ഉദ്യാനസസ്യമായും നാം അറിയാതെതന്നെ വളർത്തുന്ന ഒരു ചീരയിനമാണ് പൊന്നാംകണ്ണി. കേരളത്തിൽ ഇതിനെ ആരോഗ്യ ചീര എന്നും മറ്റു സംസഥാനങ്ങളിൽ സ്വർണ ചീര എന്നും ഈ ചീരയെ അറിയപ്പെടാറുണ്ട്. മറ്റു സ്ഥലങ്ങളിൽ സിദ്ധ്യവൈദ്യത്തിലും നാട്ടുമരുന്നായും ധാരാളം ഉപയോഗിച്ചുവരുന്നുണ്ടങ്കിലും കേരളത്തിൽ പൊന്നാംകണ്ണി ചീരയുടെ ഉപയോഗം ആർക്കും അറിയില്ല.
ഇളം തണ്ടുകൾ നട്ടു പിടിപ്പിച്ചു നമുക്ക് ഇവയുടെ പുതിയ തൈകൾ തയാറാക്കിയെടുക്കാം. ഗ്രോ ബാഗുകളിലും, ചട്ടിയിലും നിലത്തും നമുക്ക് പൊന്നാംകണ്ണി ചീര വളർത്തിയെടുക്കാം. കാര്യമായ രോഗ കീട ബാധകൾ ഒന്നും തന്നെ പൊന്നാംകണ്ണി ചീരയെ ബാധിക്കാറില്ല എന്നതും ഈ ചീരയുടെ പ്രതേകതകളാണ്.
പൊന്നാംകണ്ണി ചീര സ്ഥിരമായി ഉപയോഗിക്കുന്നത് വഴി ശരീരത്തിലെ ജരാനരകൾ വരാതിരിക്കുന്നതിനു സഹായിക്കുകയും കണ്ണിന്റെ കാഴ്ച ശക്തി കൂട്ടാനും ഈ ചീരയ്ക്കു കഴിവുണ്ടന്നാണ് സിദ്ധ്യവൈദ്യന്മാര് അവകാശപ്പെടുന്നത്.
കൂടുതലറിയാൻ താഴേയുള്ള വിഡിയോ പൂർണമായും കാണുക
Comments